ഇടുക്കി: മൂന്നാര്‍ യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം

Subscribe Us:

തോന്നിയ പോലെ പ്രവര്‍ത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ വേറെ പണിനോക്കണമെന്നും പിണറായി പറഞ്ഞു.

കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ തുടര്‍ന്നാല്‍ അവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാവില്ല. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പറഞ്ഞു.


Dont Miss ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എന്നെ മണ്ടനാക്കാന്‍ നോക്കണ്ട; മുന്നാര്‍ യോഗത്തില്‍ സബ് കളക്ടറെ കടന്നാക്രമിച്ച് എം.എം മണി 


ആരോട് ചോദിച്ചാണ് കുരിശ് പൊളിക്കാന്‍ തീരുമാനിച്ചത്. ആരാണ് ഇതിനൊക്കെ സമാധാനം പറയേണ്ടി വരുക. 144 പ്രഖ്യപിക്കുന്നത് പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഞാന്‍ അറിഞ്ഞില്ല.

എങ്ങനെയാണ് ഇത്തരം നടപടികള്‍ ഉണ്ടായതെന്നും പിണറായി ചോദിച്ചു. യോഗത്തില്‍ കളക്ടര്‍ക്ക് വേണ്ടി സംസ്‌ക്കാരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കളക്ടറേയും സബ്കളക്ടറേയും ഒരുപോലെ ശകാരിച്ചപ്പോള്‍ യോഗത്തിലുടനീളം സബ് കളക്ടറെ കടന്നാക്രമിച്ചായിരുന്നു മന്ത്രി എം.എം മണിയുടെ രോഷ പ്രകടനം.