Categories

പി.സി ജോര്‍ജ്ജ് തെറി പറയുന്നതില്‍ ഡോക്ടറേറ്റ് നേടിയ ആളെന്ന് പിണറായി

pinarayi vijayanകണ്ണൂര്‍: തെറി പറയുന്നതില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് പി.സി ജോര്‍ജ്ജെന്നും അദ്ദേഹത്തെ ക്രിമിനല്‍ കുറ്റവാളിയായി കാണണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മുന്‍മന്ത്രി എ.കെ ബാലനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ജോര്‍്ജജിനെതിരെ സ്വാഭാവികമായും കേസെടുക്കേണ്ടതായിരുന്നു.

പിഴയും തടവും അനുഭവിക്കേണ്ട കുറ്റമാണിത്. ഇത്തരക്കാരെ യുഡിഎഫിന് പേറേണ്ടി വന്നേക്കാം. പക്ഷെ നിയമസഭക്കോ കേരള സമൂഹത്തിനോ ഇവരെ പേറേണ്ടതില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി  അഭിപ്രായം പറയണമെന്നും പിണറായി ആവശ്യപ്പെട്ടു .

വി.എസ് അച്യുതാനന്ദനെ കാമഭ്രാന്തനെന്നും ഞരമ്പ് രോഗിയെന്നും വിളിച്ച ശേഷം ഖേദപ്രകടനം നടത്തിയത് കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ഗണേഷ് കുമാറിന്റെ ഖേദപ്രകടനം വ്യവസ്ഥകളോടെയാണെന്നും അതില്‍ ആത്മാര്‍ത്ഥതയില്ലെന്നൂം പിണറായി ആരോപിച്ചു.

സമചിത്തതയുള്ള ഏതൊരു മനുഷ്യനും പറയാന്‍ മടിക്കുന്ന കാര്യം പൊതുവേദിയില്‍ വിളിച്ച് പറഞ്ഞ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മറ്റിയംഗവും ദേശാഭിമാനി എഡിറ്ററുമായിരുന്ന ഐ.വി.ദാസിന്റെ ഒന്നാം അനുസ്മരണ സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2 Responses to “പി.സി ജോര്‍ജ്ജ് തെറി പറയുന്നതില്‍ ഡോക്ടറേറ്റ് നേടിയ ആളെന്ന് പിണറായി”

  1. J.S. Ernakulam.

    മെത്രാന്മാരെ നികൃഷ്ട്ട ജീവി എന്ന് വിളിച്ച നിങ്ങള്‍ക്കെതിരെ അല്ലെ ആദ്യം കേസ് എടുക്കേണ്ടത്????????
    അതൊക്കെ സഖാവ് മറന്നോ??????

  2. KP ANIL

    നിങ്ങളെ പോലെ തെറി അറിയാവുന്നവര്‍ ഭാരതത്തില്‍ വേറെ ഉണ്ടാകില്ല

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.