എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്യുന്നു: പിണറായി
എഡിറ്റര്‍
Thursday 9th January 2014 1:39pm

Pinarayi

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ നിലവിലെ പ്രവര്‍ത്തനം അതാണ് തെളിയിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ അവരോട് ഒരല്‍പ്പമെങ്കിലും മതിപ്പുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇപ്പോള്‍ നഷ്ടമായി.

അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരുടെ വികാരം വ്യക്തമാക്കും.

2004 ലെ സ്ഥിതി ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടും. ജനങ്ങളെ ദ്രോഹിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് ആരുമായും സമരസ്സപ്പെടുമെന്നും പിണറായി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്യുകയാണ്.

ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും സംസ്ഥാനത്ത് വളരുകയാണ്. എന്നാല്‍ പൊതുജനങ്ങള്‍ വര്‍ഗീയതക്ക് എതിരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Advertisement