തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുന്ന പ്രശ്‌നം പാര്‍ട്ടി പോളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്നും അദ്ദേഹം വിശദീകരിച്ചു. ജയില്‍ നിറയ്ക്കല്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിണറായി പറഞ്ഞു.

നേരത്തെ സംസ്ഥാന സെക്ടറിയേറ്റ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്ന സി പി നാരായണനെതിരേ വി എസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി പദവി അടിച്ചേല്‍പ്പിക്കില്ലെന്നും മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിനും സ്വീകാര്യനായ ഒരാളെ ആ സ്ഥാനത്ത് നിയോഗിക്കണെമെന്നും കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു.