pinarayi-vijayan-rw1തി­രു­വ­ന­ന്ത­പുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വീടും തൊഴി­ലും പദ്ധതി വിജയിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തിറങ്ങണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട ജനകീയ പദ്ധതികളെക്കുറുച്ച് സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മാര്‍ഗരേഖയെക്കുറിച്ചുള്ള ആദ്യ മേഖലാ റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു പിണറായി.

പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കാനുള്ള മികച്ച പദ്ധതിയാണ് ഇതെന്ന് റിപ്പോട്ടിങ് വേളയില്‍ പിണറായി വി­ജ­യന്‍ വി­ശ­ദീ­ക­രി­ച്ചു.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ ജില്ലാ ക­മ്മിറ്റി എരിയാ ക­മ്മിറ്റി അംഗങ്ങളും ലോക്കല്‍ സെക്ര­ട്ട­റി­മാ­രും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും പങ്കെടുത്തു. വരും ദിവസങ്ങളില്‍ കോട്ടയം തൃശ്ശൂര്‍ എന്നിവിടങ്ങളിലും മേഖലാ റിപ്പോര്‍ട്ടിങ് ഉണ്ടാകും.ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെ റിപ്പോര്‍ട്ടിങ് ഉപതിരഞ്ഞെടുപ്പിനുശേഷമായിരിക്കും. ഇ.എം.എസ് ഭവന പദ്ധതി, ദേശീയ തൊഴിലുറപ്പുപദ്ധതി, കുടുംബശ്രീ എന്നിവയുടെ ഏകോപനം നടപ്പാക്കികൊണ്ടുള്ളതാണ് വീടും തൊഴി­ലും പ­ദ്ധ­തി.