എഡിറ്റര്‍
എഡിറ്റര്‍
‘അവരിപ്പോഴും യു.ഡി.എഫ് ഭരണത്തിന്റെ ഹാങ് ഓവറില്‍’; പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
എഡിറ്റര്‍
Tuesday 2nd May 2017 5:07pm

 

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളാത്തതാണ് ഇതിന് കാരണമെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.


Also read ‘ഇ.വി.എമ്മിനെ പഴിക്കുന്നത് നിര്‍ത്തൂ; ദല്‍ഹിയിലെ തങ്ങളുടെ വിജയ രഹസ്യം ഇതാണ്’; കെജ്‌രിവാളിനോട് അമിത് ഷാ


പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പഴയ സര്‍ക്കാരിന്റെ ഹാങ്ഓവര്‍ മൂലമാണ് അത്തരം തെറ്റുകള്‍ സംഭവിച്ചത്. വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവരെ സംരക്ഷിക്കുകയില്ലെന്നും പിണറായി പറഞ്ഞു.

‘വീഴ്ച വരുത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല എന്ന സന്ദേശമാണ് സര്‍ക്കാരിന് നല്‍കാനുള്ളത്. പോലീസുകാര്‍ ആരെയും ഭയപ്പെടേണ്ടതില്ല’ അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ വിസധീകരണങ്ങള്‍.

എല്‍.ഡി.എഫ് ഭരണകാലത്ത് നടക്കാന്‍ പാടില്ലാത്തത് ചിലത് സംഭവിച്ചെന്നു പറഞ്ഞ പിണറായി. ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടും പിണറായി പ്രതികരിച്ചു. ഡി.ജി.പിയായിരുന്നയാള്‍ പൊലീസ് ഉപദേശകനാകുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച പിണറായി എന്തോ വലിയ കുഴപ്പമായി ചിലര്‍ ഇതിനെ കാണുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ യു.എ.പി.എ ചുമത്തൂ. രാഷ്ട്രീയ കേസുകളില്‍ കാപ്പ നിയമം ചുമത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement