കൊച്ചി: കേരളത്തിന്റെ ഇടതുപക്ഷചായ്‌വ് തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മദ്യാസക്തി വളര്‍ത്തുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യാസക്തി തനിയെ വളര്‍ന്നതല്ലെന്നും സൃഷ്ടിക്കപ്പെട്ടതാണന്നും അദ്ദേഹം വിശദീകരിച്ചു.

വലതുപക്ഷത്തിന്റെ തീരുമാനങ്ങളെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ളതാണ് കേരളത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യം. അത് ഇല്ലാതാക്കാനുളള രാഷ്ട്രീയമായ തീരുമാനത്തിന്റെ ഭാഗമായാണ് ചില കേന്ദ്രങ്ങള്‍ മദ്യാസക്തി വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

നിരോധത്തിലൂടെ മദ്യപാനം ഒഴിവാക്കാമെന്നത് അപ്രായോഗിമാണ്. ബോധവത്കരണത്തിലൂടെ മാത്രമേ മദ്യപാനം ഇല്ലാതാക്കാനാവൂ. മദ്യാസക്തിക്കെതിരെ വീടുകളിലേക്ക് എത്തുന്ന പ്രചാരണം ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഡി.വൈ.എഫ്.ഐയില്‍ പലരും മദ്യം കഴിക്കുന്നവരല്ല. എന്നാല്‍, ചിലര്‍ കഴിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് അത്തരം ആളുകളെ പിന്തിരിപ്പിക്കണം. മദ്യം ഫാഷനായി മാറുകയാണ്. മദ്യത്തോടുള്ള ആസക്തി കുറയ്ക്കാനായി രക്ഷിതാക്കള്‍ തന്നെ മുന്‍കൈ എടുക്കണം. ചില കുടുംബങ്ങളില്‍ ഒന്നിച്ച് മദ്യം കഴിക്കുന്ന അവസ്ഥയാണ്. സമൂഹത്തെ സംബന്ധിച്ച് അങ്ങേയറ്റം ആപത്കരമാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മദ്യാസക്തിക്കും സാമൂഹിക ജീര്‍ണതക്കും ഡി.വൈ.എഫ്.ഐ, .എസ്.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടൗ ഹാളില്‍ സംഘടിപ്പിച്ച കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെന്നി ബേബി അധ്യക്ഷയായി. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ മുഖ്യാതിഥിതിയായി. പ്രൊഫ: എം കെ സാനു, ഡോ: ഗീവര്‍ഗീസ് മാര്‍ കുറിലോസ് മാര്‍ മെത്രോപൊലീത്ത, മന്ത്രിമാരായ എസ് ശര്‍മ്മ, ജോസ് തെറ്റയില്‍ എന്നിവര്‍ സംസാരിച്ചു.