pinarayi vijayanകോഴിക്കോട്: പനി ബാധിച്ച് മരിച്ചവരെല്ലാം മദ്യപാനികളെന്നു ആക്ഷേപിക്കാന്‍ മാത്രം തൊലിക്കട്ടിയുള്ളവരായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്ന് സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. പനി ബാധിച്ച് ചികില്‍സ കിട്ടാതെ മരിച്ച നിര്‍ഭാഗ്യവാന്‍മാരെയെല്ലാം മദ്യപാനികളാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും പിണറായി കുറ്റപ്പെടുത്തി. എലിപ്പനി മൂലം മരിച്ചവരില്‍ ഏറെയും മദ്യപാനികളെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുവേണ്ടി പ്രകടനം നടത്തിയവരെയും പനിതടയാന്‍ മാര്‍ഗ്ഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരെയുമെല്ലാം സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയര്‍ന്നു വരുമെന്നും പിണറായി പറഞ്ഞു. പി.ഡ.ബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചു നടത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.