തിരുവനന്തപുരം: നടിയെ അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ ക്രിമിനലുകളുടെ അക്രമത്തിനിരയായ നടിയെ ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയത്.


Also read സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും കേരളത്തില്‍ സുരക്ഷിതരല്ലെന്ന് മനേക ഗാന്ധി; കേരളത്തില്‍ രാഷ്ട്രപതി ഭരണം വരണം 


കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയോട് നേരിട്ട് ഹാജരാകാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിന്മേലുള്ള നടപടികള്‍ കമ്മീഷനു മുമ്പാകെ നേരിട്ട് അറിയിക്കാനാണ് ഡി.ജി.പിയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നടി അക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് കേരള പൊലീസിനെതിരെയും ഭരണ സംവിധാനത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായും രംഗത്തെത്തിയിരുന്നു.


Dont miss മൂന്നു വയസ്സുകാരിയെ കൊന്ന് വേസ്റ്റ് കുഴിയില്‍ തള്ളി; ലൈംഗിക പീഡനത്തിനിരയായെന്ന് ശരീരത്തിലെ മുറിവുകള്‍


കേരളത്തില്‍ സ്ത്രീകളും കുട്ടികളും മൃഗങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പടെ ആരും സുരക്ഷിതരല്ലെന്നായിരുന്നു മനേക ഗാന്ധിയുടെ വിമര്‍ശനം. കേരളത്തില്‍ മുഖ്യമന്ത്രിയെ മറ്റു മന്ത്രിമാര്‍ അനുസരിക്കാത്ത സ്ഥിതിയാണുള്ളതെന്നും മനേക കുറ്റപ്പെടുത്തി.

നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാറും മറ്റുപ്രതികളായ മണികണ്ഠന്‍, ബിജീഷ് എന്നിവരും ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നാളെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.