എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിന്‍: പിണറായി വിജയന്റെ ആവശ്യം തള്ളി
എഡിറ്റര്‍
Thursday 16th August 2012 11:30am

തിരുവനന്തപുരം: എസ്.എന്‍.സി ലാവ്‌ലിന്‍ കേസിന്റെ കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ഹരജി തള്ളിയത്.

Ads By Google

കേസില്‍ ലാവ്‌ലിന്‍ കമ്പനി പ്രതിനിധികളെ ഹാജരാക്കാന്‍ സി.ബി.ഐയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ കേസ് വിഭജിച്ച് മറ്റുള്ള പ്രതികളെ ഉള്‍പ്പെടുത്തി വിചാരണ ആരംഭിക്കണമെന്നാണ് പിണറായി വിജയന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് ബോധപൂര്‍വ്വം നീട്ടിവെയ്ക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തിയിരുന്നു.

കേസില്‍ ക്ലോസ് ട്രെന്‍ഡല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം വിചാരണ ആരംഭിച്ചാല്‍ മതിയെന്നായിരുന്നു സി.ബി.ഐ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കനേഡിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയും പെട്ടെന്ന് വാറണ്ട് നടപ്പാക്കാനാണ് ശ്രമമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. ഇത് നടപ്പിലാക്കാന്‍ സി.ബി.ഐയ്ക്ക് രണ്ട് മാസത്തെ സാവകാശവും കോടതി അനുവദിച്ചു.

അതിനിടെ, കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംനന്ദകുമാര്‍, ഇ.എം.എസ് സാംസ്‌കാരികകേന്ദ്രം എന്നിവര്‍ നല്‍കിയ ഹരജിയില്‍ സെപ്റ്റംബര്‍ 10ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു.  സി.പി.ഐ.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ശിവദാസമേനോന്‍ എന്നിവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

Advertisement