തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വസ്തുവകകള്‍ ഈടുവാങ്ങാന്‍ ശ്രമിക്കരുതെന്ന് സ്വാശ്രയ മാനേജ്‌മെന്റുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറഞ്ഞ ഫീസില്‍ പ്രവേശനത്തിന് തയ്യാറായ കോളേജുകളുടെ മാതൃക മറ്റു കോളേജുകല്‍ പിന്തുടരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സുപ്രീം കോടതി വിധിയുടെ പശ്ചത്തലത്തില്‍ നിലവില്‍ 11 ലക്ഷമാകുന്ന ഫീസ് ഘടനയില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സ്വാശ്രയമാനേജ്‌മെന്റുകളുമായും ബാങ്കുകളുമായും സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Also Read: ‘പാറ്റൂരിലേത് കൈയേറ്റം തന്നെ’; സര്‍ക്കാര്‍ ലോകായുക്തയില്‍


‘കൊളാറ്ററല്‍ സെക്യൂരിറ്റിയും തേര്‍ഡ് പാര്‍ട്ടി ഗ്യാരന്റിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എസ്.സി-എസ്.ടിക്കാര്‍ക്കും ബി.പി.എല്‍ കുടുംബങ്ങള്‍ക്കും കമ്മീഷന്‍ ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനു കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളും പരിയാരം മെഡിക്കല്‍ കോളേജും കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: