തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ ശബ്ദിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ആത്മാര്‍ത്ഥതിയില്ലാത്തതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതിപക്ഷനേതാവിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ വിലക്കയറ്റത്തിനെതിരെ സമരം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വിലക്കയറ്റത്തിനെതിരേ നടത്തിയ രാജ് ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

വിലക്കയറ്റത്തിന് കാരണം കേന്ദ്രത്തിന്റെ നിലപാടാണ്. സ്വകാര്യ ലോബിയെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പരമാവധി വില നിശ്ചയിക്കുക എന്ന പ്രക്രിയ പോലും സര്‍ക്കാര്‍ ചെയ്യുന്നില്ല. ജനങ്ങള്‍ക്കുപകാരപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രം സന്നദ്ധമാകുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.