തിരുവനന്തപുരം: പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനും വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മാധ്യമങ്ങള്‍ വ്യാഖ്യാനം ചമയ്ക്കുകായണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ഞങ്ങളുടെ കൂടെയുള്ള ഏതൊരാളും പറയുന്ന കാര്യമാണ്. അതില്‍ വിവാദ പ്രശ്‌നമില്ല. വിവാദമുയര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും പിണറയാ പറഞ്ഞു.

ഇന്നലെ മന്ത്രിസഭായോഗത്തിന് ശേഷം നടന്ന പത്രസമ്മേളത്തിലാണ് മുഖ്യമന്ത്രി പാര്‍ട്ടിക്കും മുന്നണിക്കും വീഴ്ച പറ്റിയെന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.