എഡിറ്റര്‍
എഡിറ്റര്‍
എനിക്കു ചിലതു പറയാനുണ്ട്; അത് വൈകുന്നേരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ പറയും: മംഗളുരുവില്‍ പിണറായി
എഡിറ്റര്‍
Saturday 25th February 2017 12:30pm

മംഗളുരു: തനിക്കു ചിലതു പറയാനുണ്ടെന്നും വൈകുന്നേരത്തെ മതസൗഹാര്‍ദ്ദ റാലിയില്‍ അത് പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളുരുവില്‍ വാര്‍ത്താ ഭാരതി ദിനപത്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയായിരിക്കണം മാധ്യമങ്ങള്‍ നിലകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 95% മാധ്യമങ്ങളും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ബഹുഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും ഇവയുടെ പാതയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിനുവിരുദ്ധമായ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്. അതേസമയം നമ്മുടെ രൊജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ ഉയരുന്ന പ്രശ്‌നമാണ് മതനിരപേക്ഷത സംരക്ഷിക്കുകയെന്നത്. ഭരണഘടന തന്നെ മതനിരപേക്ഷ രാഷ്ട്രമായി നമ്മുടെ രാഷ്ട്രത്തെ വിപക്ഷിക്കുകയാണ്. എന്നാല്‍ മതനിരപേക്ഷ രാഷ്ട്രം എന്നത് അംഗീകരിക്കാത്ത ഒട്ടേറെപ്പേര്‍ ഇവിടെയുണ്ട്. മാധിതിഷ്ടിത രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് കൃത്യമായ പക്ഷം ഇവിടെ വേണം. മതനിരപേക്ഷയുടെ പക്ഷം. സെക്യുലറിസം അപകടപ്പെടുത്തുന്ന ബോധപൂര്‍വ്വ നീക്കം ഇവിടെ ഉണ്ടാവുന്നുണ്ട്. അതിനെയാണ് ചെറുക്കേണ്ടത്. മതനിരപേക്ഷ സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ തയ്യാറാവണം.’ അദ്ദേഹം പറയുന്നു.


Also Read:‘വംശവെറിയുമായി ഇവിടെ കാലുകുത്തേണ്ട; ഇത് ട്രംപിന്റെ അമേരിക്കയല്ല’ വിമാനത്തില്‍ വംശീയാധിക്ഷേപം നടത്തിയയാള്‍ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധംമുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണരൂപത്തില്‍:

ഒരു പുതിയ മാധ്യമത്തിന് പുതിയ കേന്ദ്രം എന്ന നിലയില്‍ വാര്‍ത്താ ഭാരതിയുടെ പുതിയ ഓഫീസ് കോംപ്ലെക്‌സ് ഇവിടെ നിര്‍മ്മിക്കാന്‍ പോകുകയാണ്. എല്ലാവരുടെയും അനുമതിയോടെ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതായി ആദ്യമായി സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

മാധ്യമങ്ങള്‍ വലിയ തോതിലാണ് ഇപ്പോള്‍ നന്മുടെ സമൂഹത്തിലുള്ളത്. വാര്‍ത്താ മാധ്യമങ്ങളും… വാര്‍ത്താ മാധ്യമങ്ങള്‍ പലതരത്തിലാണ്. ഹൃദ്യമാധ്യമങ്ങളുണ്ട്. ദൃശ്യമാധ്യമങ്ങളുണ്ട്. ശ്രാവ്യ മാധ്യമങ്ങളുണ്ട്. ഇവയെല്ലാം നമ്മുടെ സമൂഹത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങളുടെ പൊതുവായ നില നോക്കിയാല്‍ നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കു പോലും ഒരു പക്ഷമുണ്ട് കാണാന്‍ നമുക്ക് കഴിയും.

പക്ഷമുണ്ടാകുന്നതില്‍ തെറ്റില്ല എന്നഭിപ്രായക്കാരനാണ് ഞാന്‍. ആ പക്ഷം ഉണ്ടാക്കുന്ന പക്ഷപാദിത്വം നാടിന്റെ നനന്മക്കായിരിക്കണം. നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ താല്‍പര്യം സംരക്ഷിക്കുന്നതാവണം. എല്ലാ പിന്തിരിപ്പന്‍ ശക്തികള്‍ക്കും എതിരായിരിക്കണം. നാടിന്റെ മുന്നേറ്റത്തിന് എപ്പോഴും മാധ്യമങ്ങള്‍ക്ക് പുരോഗമന പക്ഷത്തിന് നില്‍ക്കാന്‍ കഴിയണം.


Must Read: ആ കുട്ടിവരുമ്പോള്‍ 40 ക്യാമറകളുമായി അവള്‍ക്കു ചുറ്റും കൂടിനില്‍ക്കരുത്: എന്റെ അപേക്ഷയാണ്: മാധ്യമങ്ങളോട് പൃഥ്വിരാജ് 


ലോകത്താകമാനമുള്ള മാധ്യമങ്ങളുടെയും കണക്കെടുത്താല്‍ 95%ത്തിലധികം മാധ്യമങ്ങള്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയാണ്. സമ്രാജ്യത്വത്തിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന വന്‍കിട ബഹുരാഷ്ട്ര കുത്തകകള്‍ സ്ഥാപിച്ചിട്ടുള്ള മാധ്യമങ്ങളാണ്. കുത്തകകള്‍ അല്ലാത്തവര്‍ സ്ഥാപിച്ച മാധ്യമങ്ങളുമുണ്ട്. വളരെക്കുറിച്ചു മാധ്യമങ്ങളാണ് ലോകത്തുന്നതന്നെ ഇതില്‍ നിന്ന് വ്യത്യാസമായിരിക്കുന്നത്.

നമ്മുടെ രാജ്യത്തെ കാര്യമെടുത്താല്‍ ഇവിടുത്തെ മാധ്യമരംഗം എറെക്കുറെ ഇതേ നിലയിലാണ് എന്ന് കാണാന്‍ കഴിയും. സാമ്രാജ്യത്വത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒരു കാരണവുമില്ലാതെ ഒരുപറ്റം ജനങ്ങളെ കൊന്നൊടുക്കുന്ന വിധത്തില്‍ ആക്രമം നടത്തുന്ന സാമ്രാജ്യത്വ അക്രമികളെ വെള്ളപൂശാനും അക്രമത്തിന് ഇരകളായവരെ അക്രമികളായി ചിത്രീകരിക്കുന്ന ലോകമാധ്യമങ്ങളെ നമ്മള്‍ കാണ്ടിട്ടുണ്ട്. അതിന് വലിയ ഉദാഹരണമൊന്നും പറയുന്നില്ല. ഇറാക്കിന്റെ കാര്യം ശ്രദ്ധിച്ചാല്‍ മതി. ഇറാഖിന്റെ പക്കല്‍ മാരക ആയുധങ്ങളുണ്ടെന്നാണ് സാമ്രാജ്യത്വ ശക്തികള്‍ പ്രചരിപ്പിച്ചത്. പൂച്ചക്കുട്ടിയെ കൊല്ലാനുള്ള ആയുധം പോലും അവരുടെ കയ്യിലില്ല എന്ന് അവസാനം എല്ലാ പ്രചരണങ്ങള്‍ക്കും നേതൃത്വം കൊടുത്തവരും സമ്മതിച്ചു. അപ്പോഴത്തേക്കും ഇറാക്ക് എന്തായിരുന്നു നേരത്തെ അതെല്ലാം ഇല്ലാതായിരുന്നു.

സാമ്രാജ്യത്വം താല്‍പര്യത്തെ സംരക്ഷിക്കാന്‍ ഇത്തരത്തില്‍ നമ്മുടെ രാജ്യത്തെ മാധ്യമങ്ങളും മത്സരിക്കുന്നതായി കാണാം. മാധ്യമങ്ങള്‍ വന്‍കുത്തകള്‍ നിയന്ത്രിക്കുന്നതാണ്. വ്യത്യസ്തമായവ വളരെച്ചുരുക്കമാണ്. സ്വാഭാവികമായും സംരക്ഷിക്കുന്ന താല്‍പര്യം സാമ്രാജ്യത്വമാണ്. ഇതിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളുടെ എണ്ണം വിരവലിലെണ്ണാവുന്നതാണ്.


Also Read: നടിയെ അധിക്ഷേപിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന് ബൃന്ദ കാരാട്ട്: കോടിയേരിയുടെ നിലപാടിനും വിമര്‍ശനം 


അതേസമയം നമ്മുടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തോതില്‍ ഉയരുന്ന പ്രശ്‌നമാണ് മതനിരപേക്ഷ സംരക്ഷിക്കുന്ന പ്രശ്‌നം. ഭരണഘടന തന്നെ മതനിരപേക്ഷ രാഷ്ട്രമായി നമ്മുടെ രാഷ്ട്രത്തെ വിപക്ഷിക്കുകയാണ്. എന്നാല്‍ മതനിരപേക്ഷ രാഷ്ട്രം എന്നത് അംഗീകരിക്കാത്ത ഒട്ടേറെപ്പേര്‍ ഇവിടെയുണ്ട്.

മാതാധിഷ്ടിത രാഷ്ട്രമാക്കാനാണ് അവര് ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് കൃത്യമായ പക്ഷം ഇവിടെ വേണം. മതനിരപേക്ഷയുടെ പക്ഷം. സെക്യുലറിസം അപകടപ്പെടുത്തുന്ന ബോധപൂര്‍വ്വമായ നീക്കം ഇുവിടെ ഉണ്ടാവുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ തയ്യാറാവണം.

വര്‍ഗീയ ശക്തികളുമായി സമരസപ്പെട്ടകൊണ്ട് മതനിരപേക്ഷതയുടെ പക്ഷത്താണെന്ന് പറയുന്നതില്‍ കാര്യമല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്തെ ഒട്ടേറെ മാധ്യമങ്ങള്‍ മതനിരപേക്ഷയുട പക്ഷത്താണെന്ന് പറയുകയും എന്നാല്‍ പ്രത്യക്ഷത്തില്‍ വര്‍ഗീയ ശക്തികള്‍ക്കു കൂട്ടുനില്‍ക്കുകയാണ്. ഈ നിലയില്‍ നിന്ന് മാറേണ്ടതുണ്ട്.

നമ്മുടെ സമൂഹം നേരിടുന്നപ്രശ്‌നങ്ങള്‍ ബാധിക്കുക ജനങ്ങളില്‍ മഹാഭൂരിപക്ഷവും വരുന്ന പാവപ്പെട്ടവരാണ്. അവരുടെ ഉന്നമനത്തിനുവേണ്ടിയാവണം പ്രാധാന്യം നല്‍കേണ്ടത്. അപൂര്‍വ്വം ചിലരാണ് വന്‍ സാമ്പത്തിക ശേഷിയുള്ളത്. എന്നാല്‍ അവരുടെ താല്‍പര്യംസമൂഹത്തിലാകെ പ്രതിഫലിപ്പിക്കാനാണ് അവരുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങള്‍ ശ്രമിക്കുന്നത.് അവര്‍ക്ക് നിശ്ചയമായും അവരുടെ താല്‍പര്യമേ പ്രതിഫലിക്കാനാവൂ. കാരണം അവരുടെ ഉടമസ്ഥതയിലാണ്. ഇവിടെയാണ് അത്തരം ഉടമസ്ഥതിയിലല്ലാത്ത മാധ്യമങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടാവുന്നില്ല.

ഇന്നത്തെ കാലത്ത് നാടിനൊപ്പം നില്‍ക്കുന്നവര്‍ , ജനങ്ങളെന്നു പറയുന്ന സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണം. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാര്‍ത്താ ഭാരതിക്ക് ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ നിലനിര്‍ത്തി പോരാന്‍ കഴിയുന്നതുകൊണ്ടാണ് അവര്‍ വേറിട്ട മാധ്യമങ്ങളുമായി നിലനില്‍ക്കുന്നത്.

ഇന്നിവിടെ മറ്റുകാര്യങ്ങളിലേക്കു കടക്കുന്നില്ല. ഈ വേദി അതിനായി ഉപയോഗിക്കുന്നില്ല. ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. അത് വൈകുന്നേരം വേദിയില്‍ പറയും. എന്റെ വരവിന് ആവശ്യമായ പിന്തുണ നല്‍കിയ കര്‍ണാടക ഗവണ്മെന്റിന് നന്ദി അറിയിക്കുന്നു.

Advertisement