കണ്ണൂര്‍: കണ്ണൂര്‍ ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജയില്‍ ചുവരിലുള്ളത് തടവുകാര്‍ വരച്ച ചിത്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ മാത്രമല്ല മറ്റ് പാര്‍ട്ടികളുടെയും നേതാക്കള്‍ ജയിലിലുണ്ട്. മാധ്യമങ്ങള്‍ നല്‍കിയത് ചില നേതാക്കളുടെ ചിത്രം മാത്രമാണെന്നും പിണറായി പറഞ്ഞു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ നേതാക്കളുടെയും ദൈവങ്ങളുടെയും സിനിമക്രിക്കറ്റ് താരങ്ങളുടേതുമുള്‍പ്പെടെ 350 ചിത്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സി.പി.ഐ.എം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന എട്ടാം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളുള്ളത്. അഴീക്കോടന്‍ രാഘവന്‍, നായനാര്‍, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണ് ഇവിടെകണ്ടത്. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. സെല്ലുകള്‍ കൂടുതലുള്ള ഒന്നാം ബ്‌ളോക്കിലാണ് ഏറ്റവുമധികം ചിത്രങ്ങളുള്ളത് 57 ചിത്രങ്ങള്‍.