എഡിറ്റര്‍
എഡിറ്റര്‍
മണിയ്‌ക്കെതിരായ നോട്ടീസ് നിയമവിരുദ്ധമെന്ന് പിണറായി
എഡിറ്റര്‍
Saturday 2nd June 2012 10:47am

pinarayiകോഴിക്കോട്: വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ പോലീസ് നല്‍കിയ നോട്ടീസ് നിയമവിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് പോലീസിനെ ഉപയോഗിക്കുകയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എം.എം മണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ച് പാര്‍ട്ടി നോട്ടീസ്. ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോലീസ് നോട്ടീസ് പതിച്ചത്. ജൂണ്‍ ആറിന് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുന്നതാണ് നോട്ടീസ്. ഇന്നലെ വീടിന് മുന്നിലും പോലീസ് നോട്ടീസ് പതിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേസംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റേഞ്ച് ഐജി കെ. പത്മകുമാര്‍ ആണു നോട്ടിസ് അയച്ചത്.

Advertisement