Administrator
Administrator
ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചത് തെറ്റായ വഴിയിലൂടെ നേടി: പിണറായി
Administrator
Saturday 24th September 2011 12:25pm

pinarayi vijayanതിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചത് തെറ്റായ വഴിയിലൂടെ നേടിയെടുത്തുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമ്മര്‍ദ്ദം മൂലം മറ്റു വഴികളില്ലാത്തതിനാലാണ് വിജിലന്‍സ് ജഡ്ജി കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നും പിണറായി പറഞ്ഞു.

വിജിലന്‍സ് ജഡ്ജിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ല. യു.ഡി.എഫ് ചീഫ് വിപ്പ് അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ട്. ഒജഡ്ജിയെ അധിക്ഷേപിച്ചത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണ്. ഒരു വ്യക്തിയെ അദ്ദേഹം കടന്നുപോകുന്ന വഴിയില്‍ ഒരു ഗുണ്ട ചീത്തവിളിച്ചാല്‍ ഗുണ്ടയെ ആരും തടഞ്ഞില്ലെങ്കില്‍ വ്യക്തിക്ക് വഴിമാറി പോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement