തിരുവനന്തപുരം: ആര്‍ത്തവ കാലത്ത് സ്ത്രീകളെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന പ്രവണതയ്ക്ക് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി അവധി കൊടുക്കണമെന്നായിരുന്നു ശബരീനാഥന്‍ സബ്മിഷനിലൂടെ ഉന്നയിച്ചത്. എന്നാല്‍ മുന്‍കാലത്ത് ആര്‍ത്തവം അശുദ്ധിയാണെന്ന് ചൂണ്ടിക്കാണിച്ച് സ്ത്രീകളെ വിലക്കിയിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.


Also Read: വീടുകളില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസിന് അനുമതി നല്‍കണം; സുപ്രീം കോടതിയോട് മഹാരാഷ്ട്ര സര്‍ക്കാര്‍


വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ത്തവ അവധിയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതൊരു മാറ്റി നിര്‍ത്തലായി മാറാനും പാടില്ലെന്ന് മുഖ്യമന്ത്രി പിന്നീട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: