pinarayi vijayanതിരുവനന്തപുരം: വി.എസിനെതിരായ വിവാദ പ്രസ്താവനയില്‍ പൊതുസമൂഹത്തോടും വി.എസിനോടും ഗണേഷ് കുമാര്‍ മാപ്പു പറയണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി സംസ്‌കാരമില്ലാത്ത പ്രസ്താവനയാണ് നടത്തിയത്. ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ വി.എസിനെതിരെ അസഭ്യവര്‍ഷം നടത്തിയ കെ.ബി ഗണേഷ്‌കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഗണേഷിന്റെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്നും പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി ഗണേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഗണേഷിനെ പുറത്താക്കുക എന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായില്ല.

Subscribe Us:

പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കര്‍ ചോദ്യോത്തരവേള ആരംഭിച്ചു. എന്നാല്‍ ബഹളം ശക്തമായതോടെ ചോദ്യോത്തര വേള അവസാനിപ്പിച്ച് സഭ ഇന്ന് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

വി.എസിന് കാമഭ്രാന്തും ഞരമ്പ് രോഗവും: മന്ത്രി ഗണേഷ് കുമാര്‍

ഗണേഷ് കുമാറിന്റെ വിവാദ പരാമര്‍ശം: ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന്‌ വി.എസ്

ഗണേശന്റേത് കോടമ്പാക്കം സംസ്‌കാരം

ഗണേഷ് കുമാറിന്റെ പ്രസ്താവന: മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു, സഭ പിരിഞ്ഞു

malayalam news