കണ്ണൂര്‍: എല്‍.ഡി.എഫുമായുള്ള ബന്ധത്തെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമിയാണ് പറയേണ്ടതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജമാഅത്തെ ഇസ്‌ലാമിയെ എല്‍.ഡി.എഫിലെ ഒരു നേതാവും സമീപിച്ചിട്ടില്ല. ജമാഅത്തെ ഇസ് ലാമി എല്‍.ഡി.എഫിനെ സമീപിക്കുകയാണുണ്ടായത്. അതിനാല്‍ എല്‍.ഡി.എഫുമായുള്ള ബന്ധം വിശദീകരിക്കേണ്ടത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ജമാ അത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നായിരുന്നു പിണറായിയുടെയും സിപിഎമ്മിന്റെയും മുന്‍നിലപാട്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജമാ അത്തെ ഇസ്‌ലാമി സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയതിനെതിരേ സംഘടനയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജമാഅത്തെ ഇസ് ലാമിയുമായുള്ള ബന്ധം സി.പി.ഐ.എം വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇതിനു വിശദീകരണം നല്‍കുകയായിരുന്നു പിണറായി.

അതേസമയം ജമാഅത്തെ ഇസ് ലാമിയോട് ഇരുമുന്നണികള്‍ക്കുമുള്ള നിലപാട് വ്യക്തമാക്കണമെന്ന് പി.എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.