തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചവരെ കുറ്റം പറയുന്നവര്‍ അദ്ദേഹം ജീവിച്ചിരിക്കരുതെന്ന് ആഗ്രഹിക്കുന്നവരാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആക്രമിച്ചവരെ കുറിച്ച് അധ്യാപകനുള്ള സംശയങ്ങള്‍ക്കാണ് ആദ്യം പ്രാമുഖ്യം കൊടുക്കേണ്ടത്. സത്യം കൃഷ്ണകുമാറിന്റെ മൊഴിയിലൂടെ പുറത്തുവരണം. സത്യം പുറത്തു വരാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

പിള്ള മുഖ്യമന്ത്രിയെ വിളിച്ചത് ഗുരുതര ചട്ടലംഘനമാണ്. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയാണു പിള്ള വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് മൊബൈല്‍ ഫോണില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെ വിളിക്കാറുള്ള പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലോ ഗണ്‍മാന്റെ ഫോണിലോ ആണ്. മുഖ്യമന്ത്രിയെ പിള്ള വിളിച്ചു എന്ന പ്രതിപക്ഷ ആരോപണത്തിനു ബലം പകരുന്നതാണ് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെന്ന പുതിയ വസ്തുതയെന്നും പിണറായി വിജയന്‍ പറഞ്ഞു.

Subscribe Us: