കോഴിക്കോട്: കുലംകുത്തിയെന്നാല്‍ വര്‍ഗവഞ്ചകന്‍ എന്നാണര്‍ഥമെന്നും പാര്‍ട്ടിയെ ആക്രമിക്കുന്നവരെ മാര്‍ക്‌സിയന്‍ രീതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കാറുണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒഞ്ചിയം ഏരിയയില്‍ അക്രമത്തിനിരയായ സി.പി.ഐ.എം പ്രവര്‍ത്തകരില്‍ നിന്നും പരാതി കേട്ടശേഷം വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുയോഗത്തിലാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്.

നേരത്തെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ് പാര്‍ട്ടിവിരുദ്ധര്‍ തീവെച്ചതറിഞ്ഞ് എത്തിയപ്പോഴാണ് താന്‍കുലംകുത്തിയെന്ന പ്രയോഗം നടത്തിയത്. ഇതേത്തുടര്‍ന്ന് പല രീതിയിലുള്ള ചര്‍ച്ചകളും നടന്നു. എന്നാല്‍ പാര്‍ട്ടി വിട്ടുപോയി അക്രമിക്കുന്നവരെ ഇതിന് മുമ്പും വര്‍ഗവഞ്ചകര്‍ എന്നു വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബി.ടി.ആര്‍ പോലും ഇങ്ങനെ വിളിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. വര്‍ഗവഞ്ചകര്‍ എന്നതിന്റെ ഗ്രാമീണ പ്രയോഗം മാത്രമാണ് കുലംകുത്തിയെന്നത്. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരെ ഈ രീതിയിലല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും പിണറായി ചോദിച്ചു.

Subscribe Us:

ടി.പി വധത്തിന് ശേഷം തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ നേരത്തെ നടത്തിയ കുലംകുത്തി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുണഅടോ എന്ന് ചോദിച്ചു. അതെയെന്ന് മറുപടി നല്‍കി. എന്നാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ശരിയല്ലെന്നാണ് ഞാന്‍ പറഞ്ഞത്.

ചന്ദ്രശേഖരന്‍ കൊലപാതകത്തെ കുറിച്ച് നടക്കുന്ന അന്വേഷണത്തിലും കൃത്യതയില്ല.   കൊലപാതകം നടന്ന ദിവസം ചന്ദ്രശേഖരന്‍ വടകര ഭാഗത്തേക്ക് പോയത് എന്തിനെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്ന റഫീഖ് റൂറല്‍ എസ്പി മുമ്പാകെ ഹാജരായത് ഒത്തുകളിയുടെ ഭാഗമായാണ്. റഫീഖിനെ ഏതുരീതിയില്‍ ഉപയോഗിക്കാനാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഒഞ്ചിയത്ത് ജീവിക്കണമെങ്കില്‍ ആര്‍.എം.പിയുടെ ഭാഗമാകണമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. 78ഓളം വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തിട്ടും പോലീസിന്റെ ഭാഗത്തുനിന്ന്  യുക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുംബൈയില്‍ നിന്നും പിടികൂടിയ ടി.കെ രജീഷിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് തയ്യാറായില്ല. ഇതിനര്‍ഥം ഇയാളെ നിയമവിരുദ്ധമായി പോലീസ് കസ്റ്റഡിയില്‍വെച്ചുവെന്നാണ്. യു.ഡി.എഫിന്റെ താല്‍പര്യത്തിനനുസരിച്ച് അന്വേഷണം കൊണ്ടുപോകാമെന്നത് വ്യാമോഹം മാത്രമാണെന്നും കേസെടുത്ത് സി.പി.ഐ.എമ്മിന്റെ നാക്ക് ചെയ്യാമെന്ന് ആരും കരുതേണ്ടെന്നും പിണറായി പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം തൃശൂരില്‍ പിണറായി നടത്തിയ വാര്‍ത്താസമ്മേളനം