തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പി.ബി നിലപാടിനെതിരായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അനാവശ്യമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസിന് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പി.ബി.യെ നേരിട്ട് അറിയിക്കുകയായിരുന്നു വേണ്ടതെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി നടന്ന പൊതുചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടതിന് കാരണം പാര്‍ട്ടിക്കകത്തെ നിരുത്തരവാദപരമായ സമീപനമാണ്. വിഭാഗീയതയാണ് പരാജയപ്പെടാനുണ്ടായ പ്രധാന കാരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് പിണറായിക്കുശേഷം സംസാരിച്ച തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Malayalam News

Kerala News In English