കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ല. ആള്‍ ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിംഗിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

ചടങ്ങില്‍ അധ്യക്ഷനായിരുന്ന അമിതാനന്ദമയി മഠത്തിന്റെ ജനറല്‍ മാനേജര്‍ സ്വാമി പൂര്‍ണ മിത്രാനന്ദഗിരി മാധ്യമങ്ങളില്‍ അമൃതാനന്ദമയിയെ ആള്‍ദൈവമെന്ന് പറഞ്ഞ് കളിയാക്കുന്നത് ശരിയല്ല എന്നു പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പ്രസംഗിക്കവെ സ്വാമിയുടെ പരാമര്‍ശം എടുത്തു പറഞ്ഞാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ കഴിയണം. വ്യത്യസ്ത കഴിവുകള്‍ ഉള്ളവര്‍ നമ്മുടെ ലോകത്തുണ്ട്. വിവേകാനന്ദനെപ്പോലുള്ളവര്‍ അതിന് ഉദാഹരണമാണ്. വ്യത്യസ്ത കഴിവുകളുള്ളവര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഉന്നതങ്ങളില്‍ എത്തും.

അമൃതാനന്ദമയിക്ക് ചില കഴിവുകളുണ്ടെന്ന് തനിക്കറിയാം. എന്നാല്‍ അതിനെക്കുറിച്ച് വിശദമായി താന്‍ ഇപ്പോള്‍ പറയുന്നില്ല. ഒരു കാര്യം പറയാം. ആള്‍ ദൈവം എന്ന പരാമര്‍ശം അത് മാര്‍ക്കറ്റിങ് തന്ത്രമാണ്. കഴിവുകള്‍ നേടിയവര്‍ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: മോദി തരംഗവും ബി.ജെ.പി കൊടുങ്കാറ്റുമൊന്നുമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷം