എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും; ജിഷ്ണു അമ്മയുടെ പ്രതികരണം വൈകാരികം: പിണറായി വിജയന്‍
എഡിറ്റര്‍
Friday 24th February 2017 4:05pm

 

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന് പിണറായി വിജയന്‍. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജിഷ്ണുവിന്റെ അമ്മയുടെ പ്രതികരണം വൈകാരികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്തുവന്നിരുന്നു. മൂന്നു തവണ കത്തയച്ചിട്ടും പിണറായി ഒരിക്കല്‍പോലും മറുപടി നല്‍കിയിട്ടില്ലെന്നും മഹിജ ചൂണ്ടിക്കാട്ടിയിരുന്നു.


Must Read: ‘കുടുക്കിയതാണോ എന്ന ചോദ്യത്തിന്’ ഞാന്‍ തിരിച്ചുവരും ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനി 


സംഭവവുമായി ബന്ധപ്പെട്ട് തങ്ങളെ നേരിട്ട് വിളിച്ച് ഒരിക്കല്‍പോലും കാര്യം തിരക്കിയിട്ടില്ലെന്നും ജിഷ്ണുവിന്റെ വീടിനടുത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രി വീട്ടിലേക്കു വരുമെന്ന് കരുതിയെന്നും എന്നാല്‍ അദ്ദേഹം വന്നില്ലെന്നും മഹിജ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി വീട്ടില്‍ വന്നുതന്നെ ആശ്വസിപ്പിക്കുമെന്നാണ് കരുതിയതെന്നും അവര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement