എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് ഭീഷണി; മുഖ്യമന്ത്രി പിണറായിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
എഡിറ്റര്‍
Saturday 4th March 2017 5:43pm

 

തിരുവനന്തപുരം: ആര്‍.എസ്.എസ് ഭീണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷാ സംഘത്തിലെ പൊലീസ് ഉദ്യാഗസ്ഥര്‍ക്കൊപ്പം നാല് കമാന്‍ഡോകളെ കൂടി ഉള്‍പ്പെടുത്തി സുരക്ഷ വര്‍ധിപ്പിക്കാനാണ് സുരക്ഷാ റിവ്യൂ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.


Also read സൗദിയില്‍ രണ്ടു ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടിയശേഷം തല്ലിക്കൊന്നു 


ആര്‍.എസ്.എസ് ഭീഷണിയുടെയും രഹസ്യാന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പിണറായിയുടെ തലയ്ക്ക് വിലയിട്ടതിന്റെ പിന്നാലെയാണ് നാല് കമാന്‍ഡോകളെ ഉള്‍പ്പെടുത്തി സുരക്ഷ വിപുലീകരിക്കുന്നത്.

പിണറായിക്ക് പുറമേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സുരക്ഷയിലും വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുമ്മനത്തിന്റെ സുരക്ഷയ്ക്കായി രണ്ട് പൊലീസിനെയാണ് നിയോഗിച്ചിട്ടുള്ളത്.

ഉജ്ജയിനിയിലെ ആര്‍.എസ്.എസ് പ്രമുഖായിരുന്ന കുന്ദന്‍ ചന്ദ്രാവതായിരുന്നു പിണറായിയുടെ തലയ്ക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. ചന്ദ്രാവതിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ചന്ദ്രാവതിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ആര്‍.എസ്.എസ് പ്രഖ്യാപിച്ചിരുന്നു പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായും പ്രവര്‍ത്തകനായി തുടരുമെന്നുമായിരുന്നു പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നത്. ചന്ദ്രാവതിനെതിരെ മധ്യപ്രദേശ് പൊലീസ് വധഭീഷണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് ചന്ദ്രാവതിനെതിരെ കേസെടുത്തിരിക്കുന്നത്.

Advertisement