തിരുവനന്തപുരം: സംസ്ഥാനത്തു പനി മരണങ്ങള്‍ വ്യാപിക്കുമ്പോഴും സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാണെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പകര്‍ച്ച വ്യാധികള്‍ മുന്നില്‍ കണ്ടു തടയാന്‍ സര്‍ക്കാരിനു സാധിച്ചില്ല. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചയാണു സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്നും പിണറായി വിജയന്‍ ആരോപിച്ചു.