എഡിറ്റര്‍
എഡിറ്റര്‍
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ് ചെയ്യാന്‍ ഇനി പിന്‍നമ്പര്‍ വേണം
എഡിറ്റര്‍
Saturday 30th November 2013 1:50pm

credit-card

കൊച്ചി: എ.ടി.എം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിന് ഇനി പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നു. റിസര്‍വ് ബാങ്കാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

എ.ടി.എം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടായിരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍.ബി.ഐ നടപടികള്‍ സ്വീകരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തുന്ന സംവിധാനം എസ്.ബി.ഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്കുണ്ടായിരുന്നു.

ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

ഡിസംബര്‍ ഒന്നു മുതലാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

എ.ടി.എം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇമെയിലിലൂടെയും ഇടപാടുകാരില്‍ എത്തിക്കുന്നുണ്ട്.

Advertisement