ലഖ്‌നൗ: യാത്രക്കാരുടെ താല്‍പര്യം മാനിച്ച് പൈലറ്റുമാര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സംങ്. സമരത്തന്റെ പേരില്‍ ആരെയും ബലിയാടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ ചരണ്‍ സിംങ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൈലറ്റുമാര്‍ യാത്രക്കാരുടെ ദുരിതങ്ങളെ കുറിച്ചും ചിന്തിക്കണംമെന്നും സമരം നീട്ടിക്കൊണ്ടുപോവാതെ എത്രയും പെട്ടന്ന് ചര്‍ച്ച ചെയ്ത പരിഹരിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരം കാരണം യാത്രക്കാര്‍ക്ക് അസൗകര്യവും കമ്പനിക്ക് നഷ്ടവും മാത്രമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ അസൗകര്യം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നയിക്കുക. എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ 30000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും അജിത് സിംങ് പറഞ്ഞു.