അബുദാബി: ലിവക്ക് സമീപം യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. പതിവ് പരിശീനത്തിനിടെയാണ് അപകടമുണ്ടായത്. ഫസ്റ്റ് ലഫ്. പൈലറ്റ് സുഹൈല്‍ മുബാറക് അബ്ദുള്ള അല്‍ ധഹേരിയാണ് അപകടത്തില്‍ മരിച്ചത്.

യു.എ.ഇ വ്യോമസേനയുടെ ഭാഗമായ ഡസാള്‍ട് മിരേജ് 2000 സീരീസില്‍പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം ഉള്‍പ്പെടെ മറ്റു വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.