തിരുവനന്തപുരം: തടവില്‍ കഴിയുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നിയമനടപടി ആകാമെന്ന ജയില്‍ എ.ഡി.ജി.പിയുടെ ശുപാര്‍ശ മുഖ്യമന്ത്രി തള്ളുകയായിരുന്നു.

പിള്ളയ്ക്ക് അര്‍ഹതപ്പെട്ട ശിക്ഷയിളവ് നാലുദിവസം കുറച്ചുകൊണ്ടുള്ള ഉത്തരവിലാണ് എ.ഡി.ജി.പി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നത്.

Subscribe Us:

അതേസമയം, ജയിലിനുള്ളിലെ ഫോണ്‍ ഉപയോഗം അടക്കമുള്ള അച്ചടക്കലംഘനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി.

ജയില്‍ചട്ടത്തിന് വിരുദ്ധമായി ഫോണില്‍ സംസാരിച്ചതിന് ആര്‍.ബാലകൃഷ്ണ പിള്ളയ്ക്ക് നാലുദിവസം കൂടി അധികശിക്ഷ നല്‍കിയിരുന്നു.