Administrator
Administrator
ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു: മുഖ്യമന്ത്രി
Administrator
Monday 24th October 2011 11:48am

തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രേഖാമൂലം നിയമസഭയെ അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനലിന്റെ ലേഖകനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ജയില്‍ ചട്ടങ്ങളുടെ 81-ാം വകുപ്പും 27-ാം ഉപവകുപ്പുമാണ് പിള്ള ലംഘിച്ചത്.

പിള്ള മൊബൈല്‍ ഫോണില്‍ നിന്ന് പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും വിളിച്ചതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രിയിലെ ലാന്‍ഡ് ഫോണില്‍ നിന്നും പിള്ള ഫോണ്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement