കൊച്ചി: ചപ്പാത്തില്‍ സമരം നടത്തുന്നവര്‍ തന്റേടമുണ്ടെങ്കില്‍ മദിരാശിയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കട്ടെ എന്ന് കേരള കോണ്‍ഗസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള. എറണാകുളം ജില്ല പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.ഐയും സി.പി.ഐ.എമ്മും ജയലളിതയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്. തമാശ പറഞ്ഞിരിക്കേണ്ട സമയമല്ല ഇത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഒന്നും പറ്റില്ലെന്ന് പറയുന്ന വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ചിലരെന്നും അദ്ദേഹം പരിഹസിച്ചു.

ഒരു കൊല്ലത്തിനകം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ ഡാമിന്റെ പണി തുടങ്ങുമെന്നും രണ്ട് കൊല്ലം കൊണ്ട് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ കൊടുത്ത സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം കണ്ടില്ല. അതിനാല്‍ അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് വിഡ്ഢിയാകാന്‍ താനില്ല. എന്നാല്‍ ഇപ്പോള്‍ ജയലളിത പറയുന്നത് കേള്‍ക്കുമ്പോള്‍ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞതില്‍ എന്തോ കുഴപ്പമുണ്ട് എന്ന് തോന്നുന്നുണ്ടെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.

Malayalam News
Kerala News in English