ദര്‍ബി: കഴുത്തോളം വെള്ളത്തിലിരുന്ന് അദ്ധ്യാപകരും കുട്ടികളും ചേര്‍ന്ന് പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം. ആസ്സാമില്‍ പ്രളയം ബാധിച്ച ദര്‍ബി ജില്ലയില്‍ നാസ്‌കാര എല്‍ പി സ്‌കൂളിലെ നാല് അദ്ധ്യാപകരും രണ്ട് കുട്ടികളും ചേര്‍ന്നാണ് സ്‌കൂളില്‍ പതാകയുയര്‍ത്തിയത്.


Dont Miss പാലക്കാട് മോഹന്‍ഭാഗവത് ചൊല്ലിയത് വന്ദേമാതരം, ദേശീയഗാനം ചൊല്ലിയില്ല


കനത്ത മഴയെ തുടര്‍ന്ന് ആസാമിലുണ്ടായ പ്രളയത്തില്‍ ഞായറാഴ്ച്ച മുതല്‍ നാസ്‌കാര സ്‌കൂള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. എന്നാല്‍ പ്രധാനാധ്യാപകനായ താസേം സിക്തറും അധ്യാപകരായ നിപന്‍ റാഭ, ജോയ്ദേബ് റോയ്, മിസാനുര്‍ റഹ്മാന്‍ എന്നിവര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

ചടങ്ങില്‍ ജയ്ധര്‍ അലി ഖാന്‍ , ഹൈദര്‍ അലി ഖാന്‍ എന്നീ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കുട്ടികള്‍ക്ക് കഴുത്തോളം വെള്ളമുണ്ടായിരുന്നു. പതാക ഉയര്‍ത്തിയ ശേഷം വന്ദേമാതരവും ജനഗണമനയും പാടി കുട്ടികളെ തിരിച്ചയക്കുകയായിരുന്നു.