എഡിറ്റര്‍
എഡിറ്റര്‍
ജബ് തക് ഹെ ജാന്‍ ആദ്യ ട്രെയ്‌ലറിന് രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് 2,30,000 പേര്‍
എഡിറ്റര്‍
Friday 21st September 2012 10:32am

ന്യൂദല്‍ഹി: ദീര്‍ഘ നാളുകള്‍ക്ക് ശേഷം യാഷ് ചോപ്ര-ഷാരൂഖ് ടീം ഒന്നിക്കുന്ന ജബ് തക് ഹെ ജാന്‍ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കത്രീന-ഷാരൂഖ്-അനുഷ്‌ക ജോഡിയാണ് ചിത്രത്തിലെത്തുന്നത്.

സിനിമയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ 2,30,000 പേരാണ് യു ട്യൂബിലൂടെ വിഡിയോ കണ്ടത്.

Ads By Google

ചിത്രത്തില്‍ ഒരു ആര്‍മി ഓഫീസറായാണ് ഷാരൂഖ് എത്തുന്നത്. നവംബര്‍ പതിമൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഏറെ പ്രത്യേകതകളോടെയാണ് ജബ് തക് ഹേ ജാന്‍ എത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബോളിവുഡ് ഇതിഹാസം യാഷ് ചോപ്ര സംവിധാനരംഗത്ത് തിരിച്ചുവരുന്നത്. ഷാരൂഖ്, പ്രീതി സിന്റ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ വീര്‍-സാറയാണ് യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്തത്.

ജബ് തക് ഹെ ജാനിലെ ഗുല്‍സാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.

Advertisement