മുംബൈ: അന്താരാഷ്ട്ര ബ്രാന്റായ പിയാജിയോയുടെ പുതിയ വെസ്പ സ്‌കൂട്ടര്‍ ഇന്ത്യയില്‍ ഇറക്കി. കഴിഞ്ഞ ദില്ലി എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ സ്‌കൂട്ടര്‍ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ കീഴടക്കാനാണ് സാധ്യത. വെസ്പ രണ്ടു തവണ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ വലിയ വിപ്ലവം ശൃഷ്ടിച്ചിരുന്നു.

യുവാക്കളെ ലക്ഷ്യം വച്ചാണ് വെസ്പയുടെ ഡിസൈന്‍ നിര്‍വഹിച്ചിട്ടുള്ളത്. പഴയ വെസ്പയോട് സാദൃശ്യമുള്ള ഡിസൈന്‍ തന്നെയാണ് പുതിയതിനുമുള്ളത്. ഒരു ലൈഫ്‌സ്റ്റൈല്‍ വാഹനമായിട്ടാണ് വെസ്പയെ വിപണിയിലെത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

124 സി.സി. സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ വെസ്പയ്ക്കുള്ളത്. 10.26 കുതിരശക്തിയും 9.6 എന്‍.എം. ടോര്‍ക്കും മറ്റു പ്രത്യേകതകളാണ്. 66,661 രൂപയാണ് ഇതിന്റെ മുംബൈലെ എക്‌സ് ഷോറൂം വില.