മുംബൈ: മുംബൈയില്‍ നിന്നും കറാച്ചിയിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ നടപടി. ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരുന്ന സര്‍വീസ് മെയ് 11 മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്നാണ് പി.ഐ.എ അറിയിച്ചിരിക്കുന്നത്.

[related1 =p’left’] മെയ് 11 മുതല്‍ ഈ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് വ്യക്തമാക്കി ഫൈളൈറ്റ് ഓപ്പറേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് രംഗത്തെത്തിയത്.

അതേസമയം വിമാനസര്‍വീസ് റദ്ദ്‌ചെയ്യുന്നതിന്റെ കാരണം പി.ഐ.എ വ്യക്തമാക്കിയിട്ടില്ലെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ തന്നെയായിരിക്കാം സര്‍വീസ് റദ്ദ് ചെയ്യലിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.