എഡിറ്റര്‍
എഡിറ്റര്‍
‘മരണം വരെ പോരാടും’; ചരിത്രമെഴുതി രാജസ്ഥാനിലെ സി.പി.ഐ.എം കര്‍ഷക പോരാട്ടം; ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Tuesday 12th September 2017 4:29pm

 

സിക്കാര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ രാജസ്ഥാനിലെ കര്‍ഷക പ്രക്ഷോഭം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. സപ്തംബര്‍ ഒന്നിനാരംഭിച്ച കര്‍ഷകപ്രക്ഷോഭം കൂടുതല്‍ ശക്തമായി മാറിയിരിക്കുകയാണ്. കഴിഞ്ഞദിവസം സമരകേന്ദ്രങ്ങളിലൊന്നായ സിക്കാറില്‍ മാത്രം പതിനായിരങ്ങളാണ് ട്രാക്ടറുകളും കാളവണ്ടികളുമായി തെരുവിലിറങ്ങിയത്.

 

സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ കിസാന്‍ സഭയാണ് കര്‍ഷകസമരം ആരംഭിച്ചത്. കര്‍ഷക വായ്പ പൂര്‍ണമായി എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, അലഞ്ഞുതിരിയുന്ന കാലികള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമായി കശാപ്പ് നിരോധന നിയമം പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.

സമരമുഖത്തിലെ വിവിധ ചിത്രങ്ങള്‍ കാണാം

 

 

 

 

 

 

 

 

 

Advertisement