എഡിറ്റര്‍
എഡിറ്റര്‍
തന്റെ ലേഖനം വിവാദമാക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് എ.പി അബ്ദുള്ളക്കുട്ടി പറയുന്ന ശബ്ദരേഖ പുറത്ത്
എഡിറ്റര്‍
Thursday 30th January 2014 7:52pm

abdullakkutty-22

തിരുവനന്തപുരം: തന്റെ ലേഖനം വിവാദമാക്കണമെന്ന് മാധ്യമപ്രവര്‍ത്തകനോട് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

സ്വകാര്യ ചാനലാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എയുടെ സംഭാഷണം പുറത്തു വിട്ടത്.

മണല്‍ മാഫിയക്കെതിരായി സമരം ചെയ്ത കണ്ണൂര്‍ സ്വദേശിനിയായ ജസീറക്കെതിരായി താന്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനം വിവാദമാക്കി തരാന്‍ കവിയുമോ എന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നതായാണ് സംഭാഷണത്തിലുള്ളത്.

ലേഖനത്തിന്റെ പേരു പറഞ്ഞു കൊണ്ടാണ് എം.എല്‍.എ മാധ്യമപ്രവര്‍ത്തകനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്.

അബ്ദുള്ളക്കുട്ടിയുടെ ലേഖനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എന്നു പറഞ്ഞ് വാര്‍ത്ത നല്‍കിയാല്‍ മതി.

ഏതെങ്കിലും നിലവാരമില്ലാത്ത പരിസ്ഥിതി പ്രവര്‍ത്തകനെ കൊണ്ട് തന്നെ ചീത്ത വിളിപ്പിച്ചാല്‍ ലേഖനം വിവാദമായിക്കൊള്ളുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ലേഖനം വിവാദമാക്കുമ്പോള്‍ തനിക്ക് താന്‍ എഴുതിയതില്‍ തനിക്കിഷ്ടമുള്ള ഭാഗങ്ങള്‍ ഉദ്ദരിക്കണമെന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.

ചന്ദ്രികയില്‍ അബ്ദുള്ളക്കുട്ടി എം.എല്‍.എ എഴുതിയ ലേഖനം പിന്നീട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ അബ്ദുള്ളക്കുട്ടിയെഴുതിയ ലേഖനവും വിവാദമായിരുന്നു.

കേരളത്തില്‍ ബംഗാള്‍ മോഡല്‍ കൊലപാതകത്തിന് പിണറായി വിജയന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ അബ്ദുള്ളക്കുട്ടി എഴുതിയത്.

 

Advertisement