എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ഫോണില്‍ വരിക്കാര്‍ ആവശ്യപ്പെടാതെ മാര്‍ക്കറ്റിങ് സന്ദേശം അയച്ച 28,000 കണക്ഷന്‍ വിച്ഛേദിച്ചു
എഡിറ്റര്‍
Monday 7th May 2012 9:32am

ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ വരിക്കാര്‍ ആവശ്യപ്പെടാതെ മാര്‍ക്കറ്റിങ് സന്ദേശങ്ങള്‍ അയച്ച 28,000 ഫോണുകളുടെ കണക്ഷന്‍ ഏപ്രില്‍ 24വരെ വിച്ഛേദിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്ത 44,000 ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

വരിക്കാര്‍ ആവശ്യപ്പെടാതെ മൊബൈല്‍ ഫോണുകളിലേക്ക് മാര്‍ക്കറ്റിങ് സന്ദേശങ്ങള്‍ അയക്കുന്നത് 2011 സെപ്റ്റംബറില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷവും മാര്‍ക്കറ്റിംങ് സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടിയെന്ന് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്രവാര്‍ത്താ വിനിമയമന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി.

അനാവശ്യമായ സന്ദേശങ്ങളും കോളുകളും ഒഴിവാക്കണമെങ്കില്‍ 1909 എന്ന സൗജന്യ നമ്പറില്‍ വിളിച്ച് ഇതുസംബന്ധിച്ച രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. 1909 എന്ന നമ്പറില്‍ START 0 എന്ന് എസ്.എം.എസ് സന്ദേശം അയച്ചാലും രജിസ്റ്റര്‍ ചെയ്യാം.
Malayalam News

Kerala News in English

Advertisement