തിരുവനന്തപ്പുരം: ആര്‍.ബാലകൃഷ്ണപിള്ളയുടെ വിവാദ ഫോണ്‍ വിളിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സമര്‍പ്പിക്കും. അന്വേഷണത്തിന് നാലു ദിവസം സമയം വേണമെന്ന് വെല്‍ഫെയര്‍ ഓഫീസര്‍ ജയില്‍ മോധാവിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ചൊവ്വാഴ്ച വരെ നീളുന്നത്.

ദൃസാക്ഷികളായ ഗാര്‍ഡുകളുടെ മൊഴിയായിരിക്കും കേസില്‍ പ്രധാന്യമര്‍ഹിക്കുന്നത്. അതേസമയം, കോളുകള്‍ പോയിരിക്കുന്നത് പിള്ളയുടെ ഫോണില്‍ നിന്നു തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ വിളിച്ചതില്‍ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന്് ബാലകൃഷ്ണപിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്നും അഛന്‍ എന്നെയോ ഞാന്‍ അഛനെയോ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.