മനില: ഫിലിപ്പൈന്‍സില്‍ ഹോട്ടലിന് തീപിടിച്ച് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തൂഗിഗാരോ നഗരത്തിലെ ഹോട്ടലിനായിരുന്നു തീപിടിച്ചത്. പതിനേഴോളം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവരില്‍ ഏതെങ്കിലും വിദേശികളുണ്ടായിരുന്നോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ലൈസന്‍സ് പരീക്ഷയ്ക്കായി ഹോട്ടലില്‍ മുറിയെടുത്ത നെഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് മുഖ്യമായും അപകടത്തിനിരയായത്.

Subscribe Us: