ന്യൂയോര്‍ക്ക്: ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ, മോറോ ഗള്‍ഫ് മേഖലയില്‍ വന്‍ ഭൂകമ്പം. ഇന്ന് രാവിലെയാണ് യു എസ് ജിയോളജിക്കല്‍ സര്‍വ്വെ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. എന്നാല്‍ ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിയോളജിക്കല്‍ സര്‍വ്വെയില്‍ 6.9 ആണ് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 915 കി മി ദൂരമുള്ളതാണ് ഭൂകമ്പമുണ്ടായ സ്ഥലം. 606 കി മി ആഴത്തില്‍ ഭൂമിക്കടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായത്തെക്കുറിച്ചോ മറ്റ് നാശ നഷ്ടങ്ങളെക്കുറിച്ചോ ഉള്ള റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.

Subscribe Us: