ബാഴ്‌സലോണയില്‍ നെയ്മറുടെ പാത പിന്തുടരാനാണ് ആഗ്രഹമെന്ന് കൗട്ടീഞ്ഞോ. ബാഴ്‌സയില്‍ ചരിത്ര പ്രകടനമാണ് നെയ്മര്‍ കാഴ്ചവെച്ചത് എനിക്കും ഇത് തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗട്ടീഞ്ഞോ പറഞ്ഞു.

ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോയെ ആണെന്നും അദ്ദേഹത്തെയാണ് ആരാധിക്കുന്നതെന്നും കൗട്ടീഞ്ഞോ പറഞ്ഞു.

142 മില്ല്യണ്‍ ഡോളര്‍ തുകയ്ക്ക് കഴിഞ്ഞ മാസമാണ് കൗട്ടീഞ്ഞോ ബാഴ്‌സയിലെത്തിയിരുന്നത്. ഇതിന് മുമ്പായാണ് നെയ്മര്‍ ബാഴ്‌സ വിട്ട് പി.എസ്.ജിയിലേക്ക് കൂടുമാറിയത്.