ലണ്ടന്‍: ഫിലിപ്പ് ഹാമണ്ട് പുതിയ ബ്രിട്ടീഷ് പ്രതിരോധമന്ത്രിയായി സ്ഥാനമേല്‍ക്കും. പ്രതിരോധ മന്ത്രി ലിയാം ഫോക്‌സ് രാജിവെച്ച ഒഴിവിലാണ് ഡേവിസ് കാമറൂണ്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രികൂടിയായ ഫിലിപ്പ് ഹാമണ്ട് (55) സ്ഥാനമേല്‍ക്കുന്നത്.

ആഡം വെറിറ്റി എന്ന സുഹൃത്തിനോടുള്ള അടുപ്പം മന്ത്രി എന്ന നിലയിലുള്ള തീരുമാനങ്ങളെ സ്വാധീനിച്ചതായ ആക്ഷേപങ്ങളെ തുടര്‍ന്നാണു പ്രതിരോധമന്ത്രി ലിയാം ഫോക്‌സ് രാജിവെച്ചത്. വിദേശയാത്രകളില്‍ ഫോക്‌സിനൊപ്പം ആഡം വെറിറ്റി അനുഗമിക്കുന്നതായി കണ്ടെത്തിയിരുന്നു.

Subscribe Us:

ഫോക്‌സിന് ആഡം വെറിറ്റിയുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് ക്യാബിനറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.