എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്റിന് അടിപതറി
എഡിറ്റര്‍
Thursday 3rd January 2013 12:58am

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ പുറത്തായി. 45 റണ്‍സിനാണ് ടീം തോറ്റത്.

Ads By Google

19.2 ഓവറിലാണ് ടീം തോറ്റ് പുറത്താകുന്നത്. ടെസ്റ്റിന്റെ തന്നെ ചരിത്രത്തിലെ എട്ടാമത്തെ കുറഞ്ഞ സ്‌കോറാണിത്. ഏഴ് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ഫിലാന്‍ഡറാണ് ന്യൂസിലാന്റിനെ തറപറ്റിച്ചത്.

13 ദിവസം മുന്‍പ് ഇടതു െകെക്കുഴയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നു ടെസ്റ്റില്‍ കളിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിട്ടില്ലായിരുന്ന ഫിലാന്‍ഡര്‍ അവസാന ദിവസമാണ് ഫിറ്റ്‌നസ് തെളിയിച്ചത്.

ഇന്നലെ എറിഞ്ഞ ആറാമത്തെ പന്തില്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെ (ഒന്ന്) വിക്കറ്റ് കീപ്പര്‍ എ.ബി. ഡിവിലിയേഴ്‌സിന്റെ െകെയില്‍ എത്തിച്ചാണ് ഫിലാന്‍ഡര്‍ വേട്ട തുടങ്ങിയത്.

മൂന്നാം ഓവറില്‍ ബ്രണ്ടന്‍ മക്കല്ലത്തെയും (ഏഴ്) ബ്രൗണ്‍ലീയെയും ഫിലാന്‍ഡര്‍ മടക്കി. മക്കല്ലം പ്ലേയ്ഡ് ഓണായപ്പോള്‍ ബ്രൗണ്‍ലീ സ്മിത്തിന്റെ കയ്യില്‍ ഒതുങ്ങി. കെയ്ന്‍ വില്യംസണിനെ ഫിലാന്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

റോസ് ടെയ്‌ലറെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സംബന്ധിച്ച വിവാദങ്ങളുമായാണ് ന്യൂസിലാന്റ് മത്സരത്തിന് ഇറങ്ങിയത്.

വില്യംസണ്‍ (13) മാത്രമാണ് രണ്ടക്കം കണ്ട ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍. മൂന്നുപേര്‍ക്കു പൂജ്യം, മൂന്നുപേര്‍ക്ക് ഒരു റണ്‍ മാത്രം. ഗുപ്തില്‍ (ഒന്ന്), ബ്രണ്ടന്‍ മക്കല്ലം (ഏഴ്), വില്യംസണ്‍, ബ്രൗണ്‍ലീ(പൂജ്യം), വാട്‌ലിങ് (പൂജ്യം) എന്നിവരാണ് ഫിലാന്‍ഡര്‍ക്ക് മുന്നില്‍ കീഴടങ്ങിയത്.

തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കും വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഹാഷിം അംലയിലൂടെ പിടിച്ചുകയറിയ അവര്‍ രണ്ടിന് 119 എന്ന നിലയിലാണ് ഇടവേളയില്‍ പിരിഞ്ഞത്.

ക്യാപ്റ്റന്‍ സ്മിത്തിന്റെ നഷ്ടത്തില്‍ ഒരു വിക്കറ്റിന് മൂന്ന് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനായി പിരിഞ്ഞത്.

Advertisement