എഡിറ്റര്‍
എഡിറ്റര്‍
ചരിത്രമെഴുതി ഫെല്‍പ്‌സ്
എഡിറ്റര്‍
Wednesday 1st August 2012 9:11am

ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇത്തവണ ഒറ്റ വ്യക്തിഗത മെഡല്‍ പോലും സ്വന്തമാക്കിയില്ലെങ്കിലും അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ് ചരിത്രം തിരുത്തിയെഴുതി. ഒന്നര പതിറ്റാണ്ട് നീന്തല്‍ക്കുളം അടക്കിവാണ ഫെല്‍പ്‌സ് ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പമാണ് എത്തിയത്.

Ads By Google

പത്തൊന്‍പത് ഒളിമ്പിക് മെഡലുകളാണ് ഇപ്പോള്‍ ഫെല്‍പ്‌സിന് സ്വന്തമായുള്ളത്. പുരുഷന്മാരുടെ 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ യു.എസ് ടീമിന് സ്വര്‍ണം നേടിക്കൊടുത്തുകൊണ്ടാണ് ഫെല്‍പ്‌സ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

നാല് ഒളിമ്പിക്‌സുകളില്‍ നിന്നായി പതിനഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇപ്പോള്‍ ഫെല്‍പ്‌സിന്റെ സമ്പാദ്യം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെള്ളി നേടി പതിനെട്ട് മെഡലെന്ന സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനിനയുടെ റെക്കോഡിനൊപ്പമെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഫെല്‍പ്‌സ് പുതിയ ചരിത്രമെഴുതിയത്.

മൂന്ന് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്ത ലാറിസയ്ക്ക് ഒന്‍പത് സ്വര്‍ണമാണ് സ്വന്തമായുള്ളത്. ബെയ്ജിങ്ങില്‍ എട്ടും ഏഥന്‍സില്‍ ആറും സ്വര്‍ണമാണ് ഫെല്‍പ്‌സ് നേടിയത്. ഏഥന്‍സില്‍ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 100 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു ഫെല്‍പ്‌സിന്.

ഇതിന് പുറമെ ലോകചാമ്പ്യന്‍ഷിപ്പില്‍ 26 ഉം പാന്‍ പെസഫിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണവും നേടിയിട്ടുണ്ട് ഫെല്‍പ്‌സ്.

Advertisement