കൊച്ചി: മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള കേരള സര്‍വ്വകലാശാല തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ. ഇതുസംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്ററിസ് ജെ.ചെലമേശ്വര്‍, ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

അരുണ്‍കുമാറിന്റെ പി.എച്ച്.ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി പുന: പരിശോധിക്കണമെന്നും കോടതി സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയപ്രേരിതമായ നീക്കമാണിതെന്നും തന്റെ വാദം കേള്‍ക്കാന്‍ സര്‍വ്വകലാശാല തയ്യാറായില്ലെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.