എഡിറ്റര്‍
എഡിറ്റര്‍
വൈകീട്ടോടെ ശശികല അടഞ്ഞ അധ്യായമാകും: ജയലളിതയ്ക്ക് തെറ്റായ മരുന്ന് നല്‍കുകയായിരുന്നു: പിന്തുണയ്ക്കുന്ന ആരേയും സ്വീകരിക്കുമെന്നും പി.എച്ച് പാണ്ഡ്യന്‍
എഡിറ്റര്‍
Wednesday 8th February 2017 11:24am

sasikala1

ചെന്നൈ: തമിഴ് ജനതയെ പിന്തുണയ്ക്കുന്ന ആരുടേയും സഹായം സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുന്‍ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍. കേന്ദ്രം തമിഴ് ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ജയലളിതയുടെ മരുമകള്‍ ഉള്‍പ്പെടെ പിന്തുണക്കുന്നവരെ സ്വീകരിക്കും.


Dont Miss ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍ 


ശശികല ജയലളിതയ്ക്ക് പ്രമേഹത്തിന് തെറ്റായ മരുന്ന് നല്‍കുകയായിരുന്നു. ഇന്ന് വൈകീട്ടോടെ ശശികല അടഞ്ഞ അധ്യാമാകുമെന്നും പാണ്ഡ്യന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അണ്ണാ പി.എച്ച് പാണ്ഡ്യന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.

ആശുപത്രിയിലാകും മുന്‍പ് ജയലളിതയ്ക്ക് അടിയേറ്റിരുന്നുവെന്നും അമ്മയെ കസേരയില്‍ നിന്നും വലിച്ച് താഴെയിടുകയും അടിക്കുകയും ചെയ്തിരുന്നുവെന്നും പാണ്ഡ്യന്‍ ആരോപിച്ചിരുന്നു. വി.കെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Dont Miss ശശികലയ്ക്ക് എട്ടിന്റെ പണിയുമായി പനീര്‍ശെല്‍വം ; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കി ; ശശികലയെ വീട്ടില്‍ നിന്ന് ഇറക്കിവിടും 


ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അമ്മയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും മറച്ചുവച്ചത് ഇതിന് തെളിവാണെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയതില്‍ അസ്വഭാവികതയുണ്ടെന്നും ജയലളിതയുടെയും എംജിആറിന്റെയും ‘അനുഗ്രഹം’ ഉള്ളതിനാലാണ് ശശികലയുടെ സത്യപ്രതിജ്ഞ നടക്കാത്തതെന്നും അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയാകുന്നതിനോ മുഖ്യമന്ത്രിയാകാനോ ഉള്ള യോഗ്യത അവര്‍ക്കില്ലെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.

Advertisement