Categories

വി.ഡി സതീശന് പി.ജെ ജോസഫിന്റെ മറുപടി

joseph,satheeshan

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക ചെറുതായി കണ്ട വി.ഡി സതീശന്റെ നിലപാടിനെതിരെ പി.ജെ.ജോസഫ് രംഗത്ത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയെ തുടര്‍ന്ന് ഐകകണേ്ഠ്യനയാണ് നിയമസഭ പ്രമേയം പാസ്സാക്കിയത്.

അതിനെ ചെറുതായി കണ്ടത് ശരിയായില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. ഇക്കാര്യത്തില്‍ സതീശന്റെ നിലപാട് തന്നെയാണോ കോണ്‍ഗ്രസിന്റേതെന്ന്  അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇപ്പോള്‍ പൊട്ടുമെന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരണം നടത്തി ആശങ്ക പടര്‍ത്തിയവര്‍ തന്നെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും പ്രശ്‌നമുണ്ടാക്കുന്നതെന്ന് നേരത്തേ വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതാണ് പിജെ ജോസഫിനെ പ്രകാപിതനാക്കിയത്.

മുല്ലപ്പെരിയാറിന്റെ ആശങ്ക വെറുതെ പറഞ്ഞ് പരത്തിയതല്ലെന്നും റൂര്‍ക്കി ഐഐടി നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി മഴ പെയ്ത സാഹചര്യത്തില്‍ വെള്ളം പൊങ്ങി കവിഞ്ഞൊഴുകിയാല്‍ ഡാം പൊട്ടുമെന്ന പഠനത്തെ ആസ്പദമാക്കിയാണ് നിയമസഭ പ്രത്യേക പ്രമേയം പാസ്സാക്കിയതെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Tagged with: |